കൊവിഡ് 19; വൈറസ് ബാധമൂലം കുവൈറ്റില്‍ പത്ത് പേര്‍ കൂടി മരിച്ചു, മരണസംഖ്യ 185 ആയി

കുവൈറ്റ് സിറ്റി: കൊവിഡ് 19 വൈറസ് ബാധമൂലം കുവൈറ്റില്‍ പത്ത് പേര്‍ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധമൂലം കുവൈറ്റില്‍ മരിച്ചവരുടെ എണ്ണം 185 ആയി ഉയര്‍ന്നു. 845 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പേര്‍ 208 ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 24,112 ആയി ഉയര്‍ന്നു.

കുവൈത്തില്‍ ഇതുവരെ 7603 ഇന്ത്യക്കാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം 752 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗ മുക്തരായവരുടെ എണ്ണം 8698 ആയി. നിലവില്‍ ചികിത്സയിലുള്ളവരില്‍ 197 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നാണ് ആരോഗ്യമന്ത്രലായം അറിയിച്ചത്.

Exit mobile version