കൊവിഡ്19; വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു

കുവൈറ്റ് സിറ്റി: കൊവിഡ് 19 വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി പുത്തൂര്‍മഠം മീത്തല്‍ വീടുപറമ്പ് അഹ്മദ് ഇബ്രാഹിം (57) ആണ് മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം അമ്പത്തി ഒന്നായി.

കുവൈറ്റില്‍ ഇതുവരെ 2492 ഇന്ത്യക്കാര്‍ക്ക് ആണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ ഇതുവരെ 15 ഇന്ത്യക്കാരാണ് കൊവിഡ് ബാധിച്ച് കുവൈറ്റില്‍ മരിച്ചത്.

അതേസമയം കുവൈറ്റില്‍ 5000ത്തിലധികം പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5804 രപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 40 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 2032 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

Exit mobile version