ജിദ്ദ റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ: അഞ്ച് പേര്‍ക്ക് പരിക്ക്

ജിദ്ദ: സൗദിയിലെ ഹൈസ്പീഡ് റെയില്‍വേയുടെ ജിദ്ദ സുലൈമാനിയയിലെ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ അഗ്‌നിബാധ. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

സ്‌റ്റേഷന്റെ അകത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് വിവരം.

ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ആളുകളെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാക്കി

Exit mobile version