ലോക പ്രശസ്ത എഴുത്തുകാരന്‍ മിലന്‍ കുന്ദേര വിടവാങ്ങി

പാരീസ്: ലോക പ്രശസ്ത എഴുത്തുകാരന്‍ മിലന്‍ കുന്ദേര വിടവാങ്ങി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി പാരീസിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

94 വയസായിരുന്നു. മിലന്‍ കുന്ദേര ചെക്ക് നഗരമായ ബ്രണോയിലായിരുന്നു ജനിച്ചത്. എന്നാല്‍ 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കപ്പെട്ടു.

also read: പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിലെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്ത് വീണു, യുവാക്കള്‍ക്ക് ദാരുണാന്ത്യം, നടുക്കം

ഇതിന് ശേഷം 1975-ല്‍ അദ്ദേഹം ഫ്രാന്‍സിലേക്ക് കുടിയേറി. 1979-ല്‍ ചെക്കോസ്ലാവാക്യ പൗരത്വം നിഷേധിച്ചതോടെ ഫ്രാന്‍സില്‍ അഭയം തേടിയ കുന്ദേരയ്ക്കും ഭാര്യയ്ക്കും 1981-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പൗരത്വം നല്‍കി.

നാല്‍പത് വര്‍ഷങ്ങള്‍ക്കുശേഷം 2019-ല്‍ ചെക്ക് സര്‍ക്കാര്‍ തങ്ങളുടെ തെറ്റ് തിരുത്തി. കുന്ദേരയെ ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാന്‍സിലെ അംബാസിഡര്‍ പീറ്റര്‍ ഡ്രൂലക് മിലാന്‍ നേരില്‍പോയി കണ്ടാണ് ചെക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.

also read:കഷണ്ടിയുള്ള കാര്യം മറച്ചുവെച്ചു, വിവാഹവേദിയിലെത്തിയപ്പോള്‍ ഊരിവീണ് വിഗ്, വരന് ക്രൂരമര്‍ദനം

ഏറ്റവും വലിയ ചെക്ക് എഴുത്തുകാരനെ സ്വന്തം രാജ്യം തിരികെ കൊണ്ടുവന്നിരിക്കുകയാണ് എന്നായിരുന്നു ഡ്രൂലക് കുന്ദേരയ്ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് സമൂഹത്തോട് പറഞ്ഞത്.

also read: ടീച്ചറുടെ പാട്ടിനൊപ്പം ഡെസ്‌ക്കില്‍ താളമിട്ട് വൈറലായ അഞ്ചാം ക്ലാസ്സുകാരന്‍ ഇനി സിനിമയിലേക്ക്!

ഫ്രഞ്ചിലായിരുന്നു ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിങ്, ദ ബുക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഡെറ്റിങ് തുടങ്ങിയ കൃതികള്‍ കുന്ദേര എഴുതിയത് . ഇമ്മോര്‍ട്ടാലിറ്റി എന്നു പേരിട്ട നോവലായിരുന്നു1988 ലാണ് ചെക്ക് ഭാഷയില്‍ അവസാനമായി കുന്ദേര എഴുതിയത്. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്‌നിഫിക്കന്‍സ് എന്ന നോവലാണ് ഏറ്റവും ഒടുവിലായി കുന്ദേരയുടേതായി പുറത്തുവന്നിട്ടുള്ളത്.

Exit mobile version