കൊറോണ ഭീതിയില്‍ ലോകം, 42,56,991 കടന്ന് രോഗബാധിതര്‍, അമേരിക്കയ്ക്ക് പിന്നാലെ റഷ്യയിലും രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

വാഷിങ്ടണ്‍: കൊറോണയില്‍ വിറങ്ങലിച്ച് കഴിയുകയാണ് ലോകം ഒന്നടങ്കം. ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം 42,56,991 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 2.91 ലക്ഷം കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. രോഗികളില്‍ 46,340 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

24.47 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. 15 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളതും മരണം സംഭവിച്ചതുമായ അമേരിക്കയിലെ സ്ഥിതി അതിഗുരുതരമായി തന്നെ തുടരുകയാണ്.

അമേരിക്കയില്‍ 13.69 ലക്ഷം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വൈറസ് ബാധിതരായി മരിച്ചവരുടെ എണ്ണം 83425 ആയി. യുഎസ്സും യൂറോപ്യന്‍ രാജ്യങ്ങളും കൊറോണയുടെ പിടിയിലായ ഘട്ടത്തില്‍ റഷ്യയില്‍ കൊറോണ കേസുകളുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു.

എന്നാല്‍ ഏപ്രില്‍ അവസാനത്തോടു കൂടി റഷ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടി. അമേരിക്ക കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയില്‍ 2.32ലക്ഷം പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്.

സ്‌പെയിന്‍ -2.28 ലക്ഷം, യുകെ- 2.28 ലക്ഷം, ഇറ്റലി -2.21 ലക്ഷം, ഫ്രാന്‍സ് -1.78 ലക്ഷം, ബ്രസീല്‍- 1.77 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. അതേസമയം, കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്. 2116 പേരാണ് കൊറോണ ബാധിച്ച് റഷ്യയില്‍ മരിച്ചത്. സ്‌പെയിന്‍-26,920, യുകെ- 32692, ഇറ്റലി- 30,911, ഫ്രാന്‍സ്- 26,991, ബ്രസീല്‍- 12,404 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്.

Exit mobile version