മരണം രണ്ടരലക്ഷത്തിലേക്ക്, കൊറോണയില്‍ പകച്ച് ലോകരാജ്യങ്ങള്‍, അമേരിക്കയില്‍ മാത്രം മരണം 65,000 കവിഞ്ഞു

വാഷിങ്ടണ്‍: ലോകത്തെ ഒന്നടങ്കം ഭീതിയിലാക്കി കൊറോണ മരണം രണ്ടരലക്ഷത്തിലേക്ക്. ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള അമേരിക്കയിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ മാത്രം മരണം 65,000 കവിഞ്ഞു.

ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് അമേരിക്കയിലാണെന്നാണ് റിപ്പോര്‍ട്ട്. 67,000 ത്തിലേറെ പേര്‍ ഇതിനോടകം മരിച്ചു. 1500ലേറെ പുതിയ മരണമാണ് ഏറ്റവും ഒടുവിലെ കണക്ക്. കാല്‍ ലക്ഷത്തിലേറെ പുതിയ കൊറോണ കേസുകളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കക്ക് തൊട്ടുപിന്നില്‍ സ്‌പെയിനാണ്. 2500ലേറെ പുതിയ കേസുകളും 276 പുതിയ മരണവും അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സ്‌പെയിനില്‍ ആകെ മരണസംഖ്യ 25,000 കവിഞ്ഞു. സ്ഥിതിഗതികള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് രണ്ട് മാസത്തേക്ക് കൂടി ദേശീയ അടിയന്തരാവസ്ഥ നീട്ടി.

ഇറ്റലിയിലും സ്ഥിതി വ്യത്യസ്തമല്ല. റഷ്യയിലും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. 10,000 പുതിയ കേസുകളാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ഇതിനോടകം വൈറസ് ബാധിച്ച് മരിച്ചത് 1223 പേരാണ്. കൊറോണ ബാധിതരുടെ എണ്ണം 37776 ആയി ഉയര്‍ന്നു.

അതേസമയം കൊറോണ ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വൈറസാണെന്ന ട്രംപിന്റെ വാദത്തിനെതികരെ ലോകാരോഗ്യ സംഘടന രംഗത്തുവന്നു. കൊറോണ പ്രകൃതിയില്‍ നിന്ന് ഉണ്ടാതാണെന്നായിരുന്നു ഡബ്ലൂ.എച്ച്.ഒയുടെ വിശദീകരണം.

Exit mobile version