ഭീതി ഇരിട്ടിക്കുന്നു; ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക്, മരണം 1.14 ലക്ഷം പിന്നിട്ടു, എന്തുചെയ്യണമെന്നറിയാതെ രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ഭീതി ഇരട്ടിപ്പിച്ച് ലോകത്ത് കൊറോണ രോഗികളുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്നു. ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക് കടന്നു. 1,846,680 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, മരണ സംഖ്യയും കുതിച്ചുയരുകയാണ്. 1,14,101 പേരുടെ ജീവനുകളാണ് കൊറോണ കവര്‍ന്നെടുത്തത്. ഞായറാഴ്ച മാത്രം 5000ത്തോളം പേര്‍ മരിച്ചു.ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതും രോഗബാധിതരുമുള്ള രാജ്യം അമേരിക്കയാണ്. 22,105 പേരാണ് അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചത്.

അഞ്ചര ലക്ഷത്തിലേറെ രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ 9000 മരണവും ന്യൂയോര്‍ക്കിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1500ലേറെ മരണം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയ്‌നില്‍ 603 പേരും ഇറ്റലിയില്‍ 431 പേരുമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. 19,899 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്.

രോഗബാധിതര്‍ 156,363 പേര്‍. സ്‌പെയ്‌നില്‍ 166,831 രോഗബാധിതരില്‍ 17,209 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 14,393 പേരാണ് മരിച്ചത്. . ബ്രിട്ടണില്‍ മരണ സംഖ്യ പതിനായിരവും ജര്‍മനിയില്‍ മൂവായിരവും പിന്നിട്ടു.71000ത്തിലേറെ രോഗികളുള്ള ഇറാനില്‍ മരണം 5000ത്തിലേക്ക് അടുക്കുന്നു.

ബെല്‍ജിയത്തില്‍ 3600 പേരും നെതര്‍ലന്‍ഡ്‌സില്‍ 2737 പേരും മരിച്ചു. അതേസമയം 423,311 പേരാണ് രോഗമുക്തരായത്. ചൈനയിലാണ് കൂടുതല്‍ രോഗമുക്തര്‍. 13 ലക്ഷത്തിലേറെ പേര്‍ വിവിധ രാജ്യങ്ങളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 50000ത്തോളം പേരുടെ നില ഗുരുതരമാണ്.

Exit mobile version