കൊറോണ മരണത്തില്‍ ഞെട്ടലോടെ ലോകം; മരണസംഖ്യ 30000 കടന്നു; രോഗബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു

വാഷിങ്ടണ്‍: പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ദിനംപ്രതി ഊര്‍ജിതമാക്കുമ്പോഴും ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെയും എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്നു. ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 30000 കടന്നു. രോഗബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു.

ഇന്നലെ മാത്രം അരലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ ഇന്നലെ മാത്രം 889 പേരും സ്‌പെയ്‌നില്‍ 844 പേരും മരിച്ചു. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയെ മറികടന്ന് രോഗികളുടെ എണ്ണത്തിലും മരിച്ചവരുടെ എണ്ണത്തിലും മറ്റു രാഷ്ട്രങ്ങള്‍ മുന്‍പിലെത്തി.

അതേസമയം, ഇറ്റലിക്ക് പിറകെ സ്‌പെയിന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാഷ്ട്രങ്ങളിലെ മരണ സംഖ്യ ഉയരുകയാണ്. ഇറ്റലിയെ മറികടന്ന് അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കാലിഫോര്‍ണിയയില്‍ രോഗവ്യാപനവും മരണവും കൂടി വരുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

കൊറോണ ബാധിച്ച് അമേരിക്കയില്‍ ഇന്നലെ 500ലധികം പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്താകെ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. അതേസമയം, ഒന്നര ലക്ഷത്തോളം പേരാണ് രോഗവിമുക്തരായത്.

Exit mobile version