നബിദിനാഘോഷം: റാലികള്‍ നടത്തി പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം ഉണ്ടാക്കരുത്: സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍

പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്ന വിധത്തില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി റാലികളും മറ്റും നടത്തരുതെന്ന് സമസ്ത പ്രസിഡണ്ട്

കോഴിക്കോട്: പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്ന വിധത്തില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി റാലികളും മറ്റും നടത്തരുതെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. കുന്നമംഗലം മണ്ഡലത്തിലെ കൂളിമാട് നടന്ന എസ്‌വൈഎസ് ജില്ലാ ഡെലിഗേറ്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നത് ധര്‍മ്മമാണെന്ന് പഠിപ്പിച്ച പ്രവാചക അധ്യാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ സമസ്ത എന്നും മുന്നിലാണെന്നും തങ്ങള്‍ പറഞ്ഞു.

Exit mobile version