ക്യാംപസുകളിൽ എല്ലാ വിദ്യാർത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കണം: കാനം രാജേന്ദ്രൻ

kanam rajendran

ന്യൂഡല്‍ഹി: സംസ്ഥാനത്ത് എല്ലാ ക്യാംപസുകളിലും എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ എസ്എഫ്‌ഐയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. വധശ്രമക്കേസിനിടയാക്കിയ സംഭവങ്ങളെ തള്ളിപ്പറഞ്ഞ കാനം രാജേന്ദ്രന്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ക്യാംപസുകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകണമെന്നു അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതിരിക്കുന്നതാണ് യൂണിവേഴ്‌സിറ്റി കോളേജിലേയും എംജി കോളേജിലേയും പ്രശ്‌നമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.

ഇടതുപക്ഷത്തിനു ജനാധിപത്യ അവകാശം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഫാസിസത്തിന് എതിരെ എങ്ങനെ വര്‍ത്തമാനം പറയാന്‍ കഴിയും എന്നും കാനം രാജേന്ദ്രന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു.

Exit mobile version