ഉടമയെക്കാള്‍ പിങ്കുവിനിഷ്ടം അഭയം നല്‍കിയവരോട്; ഒരാഴ്ച സംരക്ഷിച്ചതിന്റെ നന്ദി പ്രകടിപ്പിക്കാന്‍ പിങ്കുപൂച്ച 2 ദിവസംകൊണ്ട് നടന്നെത്തിയത് 7.5 കിലോമീറ്റര്‍

പിങ്കുവിന്റെ ഉടമസ്ഥര്‍ താമസം മാറിയപ്പോള്‍ ഒരാഴ്ചത്തേക്ക് പിങ്കുവിന്റെ സംരക്ഷണം അയല്‍വീട്ടുകാരായ പാതിരിപ്പാടം പാണയങ്ങാട് ജോസിന്റെ വീട്ടിലാക്കി

നിലമ്പൂര്‍: മൃഗങ്ങളോളം സ്‌നേഹവും നന്ദിയും മറ്റൊന്നിനുമില്ലെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഉടമസ്ഥരെക്കാള്‍ അഭയം നല്‍കിയവരോട് നന്ദിയും സ്‌നേഹവും പങ്കുവെക്കുകയാണ് പിങ്കു എന്ന പിങ്കുപ്പൂച്ച.

ഒരാഴ്ച സംരക്ഷിച്ചതിന്റെ നന്ദി പ്രകടിപ്പിക്കാന്‍ 2 ദിവസംകൊണ്ട് നടന്നെത്തിയത് 7.5 കിലോമീറ്റര്‍. പിങ്കുവിന്റെ ഉടമസ്ഥര്‍ താമസം മാറിയപ്പോള്‍ ഒരാഴ്ചത്തേക്ക് പിങ്കുവിന്റെ സംരക്ഷണം അയല്‍വീട്ടുകാരായ പാതിരിപ്പാടം പാണയങ്ങാട് ജോസിന്റെ വീട്ടിലാക്കി.

ജോസിന്റെ ഭാര്യ ജെസിയും മകന്‍ അനിലും ചേര്‍ന്ന് പിങ്കുവിനെ പൊന്നുപോലെയാണ് നോക്കിയത്. ഉടമസ്ഥര്‍ 2ന് നെടുമ്പാശേരിയിലേക്കു താമസം മാറിയത്. എന്നാല്‍ ഉടമ 9ന് തിരിച്ചുവന്നു പിങ്കുവിനെ 7.5 കിലോമീറ്റര്‍ അകലെ നെട്ടിക്കുളത്തെ ബന്ധുവീട്ടിലേല്‍പിച്ചു. എന്നാല്‍ 17ന് പിങ്കുവിനെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കാണാതെയായി.

19ന് ജോസിന്റെ വീട്ടിലെക്ക് പിങ്കുപൂച്ച തിരിച്ചെത്തി. ചുലര്‍ച്ചെ ജെസി ഉറക്കമുണര്‍ന്നത് പിങ്കുവിന്റെ കരച്ചില്‍ കേട്ടാണ്. വാതില്‍ തുറന്നതോടെ ഓടിയെത്തി ജെസിയുടെയും അനിലിന്റെയും കാലില്‍ മുട്ടിയുരുമ്മി സ്‌നേഹപ്രകടനം നടത്തി. ഇപ്പോള്‍ ജോസിന്റെ വീടില്‍ വളരുകയാണ് പിങ്കു.

Exit mobile version