പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ കിണറ്റില്‍ വീണു, 53കാരന് ദാരുണാന്ത്യം

മലപ്പുറം: പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ കിണറ്റില്‍ വീണ് അമ്പത്തിമൂന്നുകാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. എടക്കര തെക്കേകാരായില്‍ സതീഷ് കുമാര്‍ (53) ആണ് കിണറ്റില്‍ വീണ് മരിച്ചത്.

ആഴമുള്ള കിണറ്റിലാണ് പൂച്ച വീണത്. പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സതീഷ് കുമാര്‍ കിണറ്റില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് സതീഷ് കുമാറിനെ കരക്കെത്തിച്ചത്.

also read:ഭക്ഷണം നല്‍കി തുമ്പികൈയില്‍ തലോടാന്‍ ശ്രമം; യുവാവിനെ തൂക്കിയെറിഞ്ഞ് ആന

തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സതീഷ് കുമാറിന്റെ വിയോഗം നാടിനെ ഒന്നടഹ്കം വേദനയിലാഴ്ത്തിയിരിക്കുകയാണ്.

Exit mobile version