‘യുഡിഎഫെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’; കേരളത്തിലെ വിജയത്തില്‍ മതിമറന്ന് വിടി ബല്‍റാം

യുഡിഎഫ് തരംഗത്തില്‍ അത്യാഹ്ലാദം പങ്കുവെച്ച് തൃത്താലയിലെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം.

തൃശ്ശൂര്‍: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ അത്യാഹ്ലാദം പങ്കുവെച്ച് തൃത്താലയിലെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. ‘കേരളമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം യുഡിഎഫെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

നിലവില്‍ എഎം ആരിഫ് സ്ഥാനാര്‍ത്ഥിയായ ആലപ്പുഴയില്‍ മാത്രമാണ് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിന് ലീഡുള്ളത്. 20 സീറ്റില്‍ 19 ഇടത്തും യുഡിഎഫാണ് മുന്നില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ പോലും സിപിഎം പിന്നിലായി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മതസാമുദായിക ധ്രുവീകരണമുണ്ടായെന്ന് സിപിഎം പ്രതികരിച്ചിരുന്നു. അതേസമയം തമിഴ്‌നാട്ടില്‍ സിപിഎമ്മും സിപിഐയും രണ്ട് വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഒരു സീറ്റില്‍ പോലും സിപിഎം ലീഡ് ചെയ്യുന്നില്ല.

Exit mobile version