മലപ്പുറം ബസ് സ്റ്റാന്റില്‍ നുള്ളിലെ തീപിടുത്തം; രണ്ട് കടകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു

മലപ്പുറം ബസ് സ്റ്റാന്റിനുള്ളിലെ ബേക്കറിയില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയില്‍ തീപിടുത്തം. മലപ്പുറം ബസ് സ്റ്റാന്റിനുള്ളിലെ ബേക്കറിയില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. രണ്ട് കടകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. സമീപത്തെ രണ്ട് കടകള്‍ക്ക് ചെറിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

തീപിടുത്തം ഉണ്ടാകുന്ന സമയത്ത് കടയില്‍ രണ്ട് ജീവനക്കര്‍ മാത്രമാണ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഇറങ്ങി ഓടി. കൂടാതെ ബേക്കറിക്കു മുന്നില്‍ ബസ് കാത്തു നിന്നവരേയും പെട്ടെന്നു തന്നെ മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. എന്നാല്‍ ബേക്കറിക്കു സമീപമുണ്ടായിരുന്ന രണ്ട് കടകളിലേക്ക് തീപടര്‍ന്നു കയറി. ലഭ്യമായ വെള്ളം ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമം പാഴായി. ഉടന്‍ തന്നെ അഗ്നിശമന സേന യൂണിറ്റുകള്‍ എത്തി തീ അണക്കുകയായിരുന്നു. സമീപത്തെ രണ്ട് കടകള്‍ക്ക് ചെറിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അതെസമയം ഫയര്‍ ഫോഴ്‌സ് തീ അണച്ചു.

Exit mobile version