തെരഞ്ഞെടുപ്പ് അവലോകനം: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും

തെരഞ്ഞെടുപ്പ് അവലോകനത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും.

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭയിലേക്കുള്ള കേരളത്തിലെ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ തെരഞ്ഞെടുപ്പ് അവലോകനത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും.

യോഗം ചേരുന്നതിനു മുന്നോടിയായി പാര്‍ലമെന്റ് നിയോജക മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും പ്രാഥമിക വിലയിരുത്തല്‍ നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് വിശദമായി ചര്‍ച്ച ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ താഴേത്തട്ടില്‍ പാളിച്ചയുണ്ടായതായി സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാകമ്മറ്റി വിലയിരുത്തിയിരുന്നു. ഇതിനിടെ ഉയര്‍ന്ന കള്ളവോട്ട് ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.

Exit mobile version