വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ ബോംബ്; പോലീസ് കേസ് എടുത്തു; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂര്‍ എടക്കാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും രണ്ട് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെത്തി. എടക്കാട് യുപി സ്‌കൂളിനു സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ നാലു മണിയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ പരിശോധന. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

Exit mobile version