വിവരങ്ങള്‍ മറച്ചുവെച്ചു, എംകെ രാഘവനെതിരെ എല്‍ഡിഎഫ് വീണ്ടും പരാതി നല്‍കി

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ വീണ്ടും പരാതി നല്‍കി എല്‍ഡിഎഫ്. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രാഘവന്‍ പ്രസിഡന്റ് ആയിരുന്ന സൊസൈറ്റിയിലെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് ആരോപണം. അഗ്രിന്‍കോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങള്‍ മറച്ചുവെന്നാണ് പരാതി .

29 കോടി 22 ലക്ഷത്തി 32 ആയിരം രൂപ അഗ്രിന്‍ കോയ്ക്ക് കടബാധ്യതയുണ്ട്. എല്‍ഡിഎഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ പിഎ മുഹമ്മദ് റിയാസാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. നാമനിര്‍ദ്ദേശ പത്രിക റദ്ദ് ചെയ്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version