കളിച്ചുകൊണ്ടിരിക്കെ ടിവി മറിഞ്ഞുവീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: ടിവി മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. തോപ്രാംകുടി മന്നാത്തറ തേവല പുറത്ത് ടിജെ രതീഷിന്റെ മകന്‍ ഒന്നര വയസുള്ള ജയകൃഷ്ണനാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ച കുഞ്ഞിന്റെ മേല്‍ ടിവി വന്ന് പതിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയണ് മരിച്ചത്. അമ്മ അര്‍ച്ചന. പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം ശേഷം ഇന്ന് സംസ്‌കരിക്കും

Exit mobile version