നാലിടത്ത് ആര്‍എംപി; വടകരയില്‍ പി ജയരാജനെതിരെ കെകെ രമ; സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വന്നാല്‍ പിന്മാറും

കണ്ണൂര്‍: വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ മത്സരിക്കാന്‍ ഒരുങ്ങി ആര്‍എംപി നേതാവ് കെകെ രമ. വടകരയ്ക്ക് പുറമെ മൂന്നു മണ്ഡലങ്ങളിലും ആര്‍എംപി മത്സരിക്കും. കോഴിക്കോട്, ആലത്തൂര്‍, തൃശ്ശൂര്‍ മണ്ഡലങ്ങളിലാണ് ആര്‍എംപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക.

ആര്‍എംപിക്ക് സ്വീകാര്യനായ പൊതുസ്ഥാനാര്‍ത്ഥി വന്നാല്‍ ആര്‍എംപി മത്സരരംഗത്തുനിന്ന് പിന്മാറാന്‍ തയാറാകുമെന്നും ജനറല്‍ സെക്രട്ടറി എന്‍ വേണു പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നും എന്‍വേണു കോഴിക്കോട്ട് പറഞ്ഞു.

Exit mobile version