‘നാസ പുറത്ത് വിട്ട പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങൾ’; കെഎസ് യു പരിശീലന ക്യാംപിലെ കൂട്ടത്തല്ലിൽ പരിഹാസവുമായി പിഎം ആർഷോ

തിരുവനന്തപുരം: കെഎസ്യു പരിശീലന ക്യാമ്പിൽ നടന്ന കൂട്ടത്തല്ലിനെ പരിഹസിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. തെക്കൻ മേഖല ക്യാമ്പിന് ശേഷം വടക്കൻ മേഖല ക്യാമ്പ് നടത്താൻ പോകുന്ന പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടു എന്ന തലക്കെട്ടിലാണ് ജഗതി ആശുപത്രിയിൽ നിന്ന് ഇറങ്ങി വരുന്ന പ്രശസ്തമായ മീം പങ്കിട്ട് ആർഷോ ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കെഎസ്യു പരിശീലന ക്യാമ്പിൽ കൂട്ടത്തല്ല് നടന്നത്. കെഎസ്യു തെക്കൻ മേഖലാ ക്യാമ്പിലാണ് തമ്മിലടി ഉണ്ടായത്. കെപിസിസി നേതൃത്വത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് വഴി വച്ചതെന്നാണ് സൂചന. തിരുവനന്തപുരത്തെ നെയ്യാർ ഡാമിൽ നടന്ന ക്യാമ്പിലാണ് സംഘർഷം ഉടലെടുത്തത്.

also read- ‘മുലപ്പാലിന്റെ വാണിജ്യ വില്‍പ്പന പാടില്ല’; കര്‍ശന നടപടിയെന്ന് എഫ്എസ്എസ്എഐ, മുന്നറിയിപ്പ്

സംഘർഷത്തിൽ കെഎസ്യു പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്തിന് പരിക്കേറ്റു. നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡൻറ് അഭിജിത്തിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാത്രി മദ്യപിച്ചാണ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയതെന്നും പ്രചാരണമുണ്ട്.

Exit mobile version