ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു; സംഭവം വടക്കൻ പറവൂരിൽ

പറവൂർ: എറണാകുളത്ത് വടക്കൻ പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു. ജ്വാലാലക്ഷ്മി, മേഘ എന്നിവരാണ് മരണപ്പെട്ടത്. രാവിലെ പത്തുമണിയോടെ വടക്കൻ പറവൂർ കോഴിത്തുരുത്തിൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്.

ബന്ധുക്കളായ അഞ്ച് പെൺകുട്ടികളാണ് ഞായറാഴ്ച രാവിലെ പുഴയിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ മൂന്നുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിലൊരാൾ നീന്തി കരയ്ക്കുകയറിയെങ്കിലും മറ്റ രണ്ടുപേർക്ക് രക്ഷപ്പെടാനായില്ല.

ALSO READ- പെറ്റ് ഷോപ്പിൽ അഗ്നിബാധ, കിളികളും മത്സ്യങ്ങളും ചത്തു, വൻ നഷ്ടമെന്ന് കടയുടമ

ഇവരെ നാട്ടുകാരും അഗ്‌നിരക്ഷാസേനാംഗങ്ങളും നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. തുടർന്ന് ഇവരെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version