പതിനാല് വയസുകാരനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായി; ബിജെപി പ്രവർത്തകൻ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

കായംകുളം: പതിനാല് വയസുകാരനെ ദേഹോപദ്രവമേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി കുഴഞ്ഞുവീണ് മരിച്ചു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് (ജിജി – 47) ആണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ മനോജിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി വാർഡ് ഭാരവാഹിയായിരുന്നു മനോജ്.

ഇക്കഴിഞ്ഞ 19ന് വൈകിട്ട് 5.30ന് ആക്രി സാധനങ്ങൾ കൊടുത്ത ശേഷം രണ്ട് സൈക്കിളുകളിലായി വന്ന പതിനാലുകാരനേയും അനുജനേയും തടഞ്ഞു നിർത്തി മനോജ് ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. ഈ കേസിൽ മനോജിനെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായ മനോജിന് ഒരു ദിവസം കഴിഞ്ഞപ്പോൾ ജാമ്യവും ലഭിച്ചു.

ALSO READ- ‘നാസ പുറത്ത് വിട്ട പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങൾ’; കെഎസ് യു പരിശീലന ക്യാംപിലെ കൂട്ടത്തല്ലിൽ പരിഹാസവുമായി പിഎം ആർഷോ

അതേസമയം, വാക്കുതർക്കത്തിനിടെ 14 കാരൻ കല്ലെടുത്തെറിഞ്ഞ് പരുക്കേൽപ്പിച്ചതായി കാണിച്ച് മനോജും പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും.

Exit mobile version