നേമം റെയില്‍വേ സ്റ്റേഷന് സമീപം വന്‍ തീപിടുത്തം

നേമം റെയില്‍വേ സ്റ്റേഷന് പിന്നില്‍ റെയില്‍വേയുടെയും സ്വകാര്യ വ്യക്തിയുടെയും ഒന്നരേക്കറോളം വരുന്ന സ്ഥലത്തായിരുന്നു തീപിടുത്തം ഉണ്ടായത്.

തിരുവനന്തപുരം: നേമം മാങ്കൂട്ടത്തിന് സമീപം വന്‍ തീപിടുത്തം. നേമം റെയില്‍വേ സ്റ്റേഷന് പിന്നില്‍ റെയില്‍വേയുടെയും സ്വകാര്യ വ്യക്തിയുടെയും ഒന്നരേക്കറോളം വരുന്ന സ്ഥലത്തായിരുന്നു തീപിടുത്തം ഉണ്ടായത്.

നേമം റെയില്‍വേ സ്റ്റേഷന് പുറകിലായി മാങ്കൂട്ടത്തിന് സമീപം മുളയ്ക്കല്‍ വിളാകത്താണ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തീപിടിച്ചത്. റെയില്‍വേയുടെയും, സ്വകാര്യ വ്യക്തിയുടേയുമായി ഒന്നര ഏക്കറോളം സ്ഥലം കത്തി നശിച്ചു.

തീ ആളി കത്തി വീടുകള്‍ക്ക് സമീപമെത്തിയത് പരിഭ്രാന്തിക്കിടയാക്കി. തീ പടരുമ്പോള്‍ സമീപത്തെ റയില്‍വേ ലൈനിലൂടെ ട്രെയിന്‍ കടന്നു പോയതും ആശങ്ക സൃഷ്ടിച്ചു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിന്റെ രണ്ടു യൂണിറ്റുകള്‍ എത്തി ഒരു മണിക്കൂര്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.

Exit mobile version