ഇന്ത്യന്‍ വൈമാനികനായി രാജ്യം പ്രാര്‍ത്ഥനയില്‍; മോഡി വോട്ട് പിടിക്കാനായി തിരക്കിലും; പൊതുപരിപാടികള്‍ റദ്ദാക്കി കൂടെയെന്ന് കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ വോട്ടാക്കി മാറ്റാനുള്ള തിരക്കിലാണ് പ്രധാനമന്ത്രി മോഡിയെന്ന് കോണ്‍ഗ്രസ് ആരോപണം. വൈമാനികനെ തടവിലാക്കിയതുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രധാനമന്ത്രി പൊതുപരിപാടികള്‍ റദ്ദാക്കണമെന്നും, പ്രധാനമന്ത്രി നേരിട്ട് സര്‍വകക്ഷി യോഗം വിളിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

രാജ്യമൊന്നാകെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനത്തിനായി കാത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊതുപരിപാടികളുമായി മുന്നോട്ട് പോകുന്നതിലെ അമര്‍ഷം രേഖപ്പെടുത്തുകയായിരുന്നു കോണ്‍ഗ്രസ്.

ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമായുള്ള മെഗാ വിഡിയോ കോണ്‍ഫറന്‍സിങ് മാറ്റി വയ്ക്കാത്തതെന്തെന്ന് കെസി വേണുഗോപാല്‍ ചോദിക്കുന്നു. സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് ഗുജറാത്തില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി മാറ്റി വച്ചതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.

Exit mobile version