ശബരിമല വിവാദമാക്കേണ്ട; യുവതികള്‍ക്ക് പ്രവേശിക്കാനായി അയ്യപ്പ ക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി എംപി!

ബാലുശ്ശേരി: ശബരിമല പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പുതിയ വഴി കണ്ടെത്തി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഇതിനായി യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നു. ഇതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുമെന്നും ഇല്ലെങ്കില്‍ വിഷയത്തില്‍ സമാനമനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version