ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല പിഡബ്ല്യുഡി; സംസ്ഥാനത്തെ റോഡുകള്‍ മികച്ചത്; ഹൈക്കോടതി വിമര്‍ശനത്തിനെതിരെ ജി സുധാകരന്‍

സംസ്ഥാനത്തെ റോഡുകള്‍ മോശം അവസ്ഥയിലാണെന്ന ഹൈക്കോടതിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി ജി സുധാകരന്‍.

കൊച്ചി: സംസ്ഥാനത്തെ റോഡുകള്‍ മോശം അവസ്ഥയിലാണെന്ന ഹൈക്കോടതിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി ജി സുധാകരന്‍.
സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാണെന്നും ഒറ്റപ്പെട്ട ചില റോഡുകള്‍ മാത്രമാണ് മോശം അവസ്ഥയില്‍ ഉള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു.

ദേശീയപാത വഴി കാസര്‍കോട് വരെ പോയാല്‍ വളരെ ചുരുങ്ങിയ സ്ഥലത്ത് മാത്രമല്ലേ റോഡ് മോശമായിട്ടുള്ളു. രണ്ട് ഫൈ്ള ഓവഫറിന്റെ പണി നടന്നുകൊണ്ടിരിക്കുകയല്ലേ ഇതൊന്നും കാണുന്നില്ലേ. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല പിഡബ്ല്യുബിയെന്നും മന്ത്രി പറഞ്ഞു.

കൊച്ചി സിവില്‍ ലൈന്‍ റോഡ് മോശമായി കിടക്കുന്നത് മെട്രോ ജോലി നടക്കുന്നതിനാലാണെന്നും അതിന്റെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു.

റോഡുകള്‍ മോശമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിമാര്‍ നല്‍കിയ കത്തിലായിരുന്നു സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയത്. റോഡ് നന്നാക്കാന്‍ ആള് മരിക്കണോയെന്നായിരുന്നു നേരത്തെ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. വിഐപികള്‍ വന്നാലേ റോഡ് നന്നാക്കൂ എന്ന അവസ്ഥ മാറണം. റോഡുകളില്‍ ഇനി ജീവന്‍ പൊലിയരുതെന്നും കോടതി പറഞ്ഞു.

ദീര്‍ഘ വീഷണത്തോടെ വേണം റോഡുകള്‍ നിര്‍മിക്കാന്‍. റോഡുകള്‍ പെട്ടന്ന് തകരുന്നതില്‍ കരാറുകാരെ പ്രതികളാക്കാമെന്നും കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Exit mobile version