തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല.. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം; വിഎം സുധീരന്‍

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പകരം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല തന്നെ സ്ഥാനാര്‍ഥിയായി പരിഗണിക്കരുതെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചതാണെന്നും സുധീരന്‍ പറഞ്ഞു. അതേസമയം ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്നത് പാര്‍ട്ടിക്കു നല്ലതാണ്. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഉമ്മന്‍ ചാണ്ടി തന്നെയാണന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version