മുസ്ലിം ലീഗിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാട്; പ്രതിഷേധിച്ച് 22 ലീഗ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്

കോഴിക്കോട് കാവുന്തറയില്‍ 22 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്

പേരാമ്പ്ര: മുസ്ലിം ലീഗിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട് കാവുന്തറയില്‍ 22 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്. ലീഗിനോട് പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ രാജിവെച്ചത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. കാവുന്തറ വട്ടക്കണ്ടി പുറായിലെ സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. രാജിവെച്ചവരെ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, ജില്ലാ കമ്മിറ്റി അംഗം പികെ മുകുന്ദന്‍ എന്നിവര്‍ ഹാരമണിയിച്ച് സ്വീകരിച്ചു.

മുണ്ടന്‍കുളങ്ങര അബ്ദുറഹിമാന്‍, ബഷീര്‍ പുതിയപറമ്പില്‍, അഷ്‌റഫ് വടക്കയില്‍, റസാക്ക് വടക്കയില്‍, സിപി ഷംനാദ്, പികെ സാബിത്ത്, പികെ ഷാമില്‍, എക്കണ്ടി സാലിം, എം റിഷാല്‍, സാദിഖ് എടക്കണ്ടി, അലി കേളോത്ത്, എ കെ റാഫി, എ കെ റഹീസ്, എടക്കണ്ടി ഇമ്പിച്ചിമൊയ്തി, എടക്കണ്ടി അലി, റസാഖ് കണ്ണോറ, ഷാഫി കണ്ണോറ, സാബിത്ത് കണ്ണോറ, സാജിത് പാറപ്പുറത്ത്, എം പി അനസ്, റിയാസ് അടവില്‍, ടി എം ഷാഹിദ് എന്നിവരാണ് ലീഗ് വിട്ടത്.

Exit mobile version