നിയന്ത്രണം വിട്ട ജീപ്പ് തെങ്ങിലിടിച്ചു..! എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടക്കയം പുഞ്ചവയലില്‍ കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്തറാണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

Exit mobile version