കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു, കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം

death|bignewslive

പാലക്കാട്: മണ്ണിടിഞ്ഞ് കിണറില്‍ വീണ് പാലക്കാട് കുഴല്‍മന്ദം സ്വദേശിക്ക് ദാരുണാന്ത്യം. സുരേഷ് ആണ് മരിച്ചത്.കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് സുരേഷിനെ പുറത്തെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അവധി ദിവസമായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് വയലിനോട് ചേര്‍ന്നുള്ള പൊതുകിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു. ചെറു കുളത്തിന് സമാനായ കല്ലുകൊണ്ട് കെട്ടിയതായിരുന്നു കിണര്‍.

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു. കിണറ്റിന്‍ കരയില്‍ നില്‍ക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീണു. മണ്ണിനടിയലകപ്പെട്ട സുരേഷിനെ രക്ഷപ്പെടുത്താന്‍ ഒപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ നടന്നില്ല. ഈ സമയം കിണറിനുള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് സുരേഷിനെ പുറത്തെത്തിച്ചത്.

Exit mobile version