ശല്യം ചെയ്യുന്നെന്ന് യുവതി; സ്റ്റേഷനിൽ വിളിച്ച് ഒത്തുതീർപ്പാക്കിവിട്ട് പോലീസ്; പിന്നാലെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി യുവാവ്; ആലത്തൂരിലെ ആത്മഹത്യാശ്രമത്തിന് പിന്നിൽ

പാലക്കാട്: ആലത്തൂർ പോലീസ് സ്റ്റേഷനു മുന്നിൽ യുവാവ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചസംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പത്തനാപുരം സ്വദേശിയായ രാജേഷ് (30) ആണ് പോലീസ് സ്റ്റേഷൻ മുറ്റത്ത് വെച്ച് ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

also read- ആരുമില്ലാത്ത സമയം നോക്കി വീട്ടില്‍ എത്തി, ഭിന്നശേഷിക്കാരിയായ 11 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, 56കാരന്‍ അറസ്റ്റില്‍

ഉടൻ തന്നെ ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷ് ശല്യപ്പെടുത്തുന്നുവെന്ന് ആലത്തൂർ സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്ന് ഇരുവരെയും ഇന്നു രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ച് പോലീസ് സംസാരിച്ചിരുന്നു.

ഇരുകൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീർപ്പാക്കിയശേഷം സ്‌റ്റേഷനിൽ നിന്നും പോയ രാജേഷ് ഉച്ചയോടെ മണ്ണെണ്ണയിൽ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തുകയായിരുന്നു എന്നാണ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നത്. പോലീസുകാർ സാക്ഷിയായി നിൽക്കെ ശരീരത്തിൽ രാജേഷ് തീകൊളുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു.

Exit mobile version