കാട്ടാക്കടയിൽ വീട്ടമ്മയെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി; ഓട്ടോ ഡ്രൈവറായ ഭർത്താവിനെ കാണാനില്ല; ദുരൂഹത

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ വീടിന് സമീപത്തെ പറമ്പിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. കാട്ടാക്കട മുതിയവിളയിലാണ് സംഭവം.

ALSO READ- അരളി ചെടിയുടെ ഇലയിലും പൂവിലും വിഷാംശം; ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന് തീരുമാനം

വീടിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണെന്നും കാട്ടാക്കട ഡിവൈഎസ്പി ഉൾപ്പെടെയുള്ള സംഘം അറിയിച്ചു.

വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ് മായയെ മരിച്ചനിലയിൽ കണ്ടത്. ഇവരുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്തിനെ കാണാനില്ല. സംഭവം കൊലപാതകമാണോ എന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Exit mobile version