സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അപകടം; സുരക്ഷാവേലി തകർത്ത് ബസ് ഇടിച്ചുനിന്നത് റെയിൽവേ പാളത്തിനരികെ; താനൂരിൽ ഒഴിവായത് വൻഅപകടം

മലപ്പുറം: ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് താനൂർ കമ്പനിപ്പടിയിൽ വലിയഅപകടം. വ്യാഴാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. മംഗളൂരുവിൽനിന്ന് രാസവസ്തുക്കളുമായി വന്ന ലോറിയും താനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യബസും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശിക്ക് സാരമായ പരിക്കേറ്റു. ബസ് യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ല. ബസ് ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അതേസമയം, കാബിനുള്ളിൽ കുടുങ്ങിയ ലോറിയുടെ ഡ്രൈവറെ അരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ റോഡിന്റെ വശത്തേക്ക് പോയ ബസ് സുരക്ഷാവേലിയും തകർത്ത് റെയിൽപാളത്തിന് സമീപത്തായാണ് ഇടിച്ചുനിന്നത്.

ALSO READ-കോണ്‍ഗ്രസിന് തിരിച്ചടി, പത്മിനി തോമസും തമ്പാനൂര്‍ സതീഷും ‘കൈ’ വിട്ട് ‘താമര’ യിലേക്ക്! അംഗത്വം സ്വീകരിക്കാന്‍ ബിജെപി ഓഫീസിലെത്തി

വലിയ അപകടമാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. താനൂർ പോലീസ് സ്ഥലത്തെത്തി ബസ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.

Exit mobile version