പിസി ജോര്‍ജിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയുമായി ബിഡിജെഎസ്, അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് ആരോപണം, തുഷാര്‍ വെള്ളാപ്പള്ളി ജെപി നഡ്ഡയെ കാണും

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ച് പിസി ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ബിഡിജെഎസ്.

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പാര്‍ട്ടിയുടെ കടുത്ത അതൃപ്തി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിക്കും. തുഷാര്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ചര്‍ച്ച നടത്തും.

also read:ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, രണ്ടുമരണം, ബൈക്ക് കത്തിനശിച്ചു

വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെയായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നുവെന്ന് പിസി ജോര്‍ജ് പറഞ്ഞു.

എന്നാല്‍ താന്‍ മത്സരിക്കുന്നതിനെ വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും എതിര്‍ത്തുവെന്നുമായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന. അതേസമയം, പിസി ജോര്‍ജിന്റെ പ്രസ്താവന അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നാണ് ബിഡിജെഎസിന്റെ നിലപാട്.

Exit mobile version