ബിഡിജെഎസിന് രണ്ടിടത്ത് സ്ഥാനാര്‍ത്ഥികളായി, കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കും

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ടിടത്ത് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് ബിഡിജെഎസ്. മാവേലിക്കര ബൈജു കലാശാലയും, ചാലക്കുടിയില്‍ കെ എ ഉണ്ണിക്കൃഷ്ണനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു.

സ്ഥാനാര്‍ത്ഥികളെ രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിക്കാനാണ് ബിഡിജെഎസിന്റെ തീരുമാനം. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.

also read:തൃശ്ശൂരില്‍ ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളും മരിച്ച നിലയില്‍

അതേസമയം, കോട്ടയം ഇടുക്കി സ്ഥാനാര്‍ത്ഥികളില്‍ ചര്‍ച്ച നടക്കുകയാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കോട്ടയത്ത് മത്സരിപ്പിക്കാനാണ് ചേര്‍ത്തലയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം.

ചാലക്കുടിയില്‍ എസ്എന്‍ഡിപി വനിതാ വിഭാഗം നേതാവ് ഇ എസ് ഷീബയും സ്ഥാനാര്‍ഥികളാകും. ഉടുമ്പന്‍ചോല മുന്‍ എം എല്‍ എയും കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവുമായ മാത്യു സ്റ്റീഫന്റെ പേരും ഇടുക്കി സീറ്റില്‍ പരിഗണനയിലുണ്ട്.

Exit mobile version