തോറ്റത് 238 തവണ, തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് കെ പദ്മരാജന്‍, വീണ്ടും മത്സരിക്കുന്നു

ചെന്നൈ: 238 തവണ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടിട്ടും വീണ്ടും മത്സരിക്കാന്‍ ഒരുങ്ങി 65കാരനായ കെ പദ്മരാജന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുതല്‍ പൊതു തെരഞ്ഞെടുപ്പില്‍ വരെ പദ്മരാജന്‍ മത്സരിച്ചിട്ടുണ്ട്.

ആദ്യമായി 1988ല്‍ സ്വന്തം നാടായ തമിഴ്‌നാട്ടിലെ മേട്ടൂരില്‍ നിന്നാണ് പദ്മരാജന്‍ മത്സരിച്ചത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിംഗ്, അടല്‍ ബിഹാരി വാജ്‌പേയ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ക്കെതിരെ തെരഞ്ഞെടുപ്പിലിറങ്ങി തോറ്റിട്ടുണ്ട്.

also read:റിയാസ് മൗലവി കൊലക്കേസ്: ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളേയും വെറുതെ വിട്ടു; ഒറ്റവരിയിൽ വിധി പറഞ്ഞ് കാസർകോട് കോടതി

തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മത്സരിക്കുന്നത് പദ്്മരാജന് ഒരു കൗതുകമാണ്. 238 തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സൈക്കിള്‍ ഷോപ്പ് ഉടമയായ പദ്മരാജന് ‘ഇലക്ഷന്‍ കിംഗ്’ എന്ന വിശേഷണമുണ്ട്. ഇത്തവണ തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയില്‍ നിന്നാണ് കെ പദ്മരാജന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.

പല തവണ തോറ്റിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഗോദയില്‍ വെച്ചകാല്‍ പിന്നോട്ടില്ലെന്നും ‘വിജയം രണ്ടാമത്തെ കാര്യമാണ്, ആരാണ് എതിരാളി എന്നത് ഞാന്‍ ഗൗനിക്കാറില്ല’ എന്നുമാണ് പദ്മരാജന്റെ വാക്കുകള്‍.

Exit mobile version