ഏപ്രില്‍ 26ന് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവധി, മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 26ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അവധി. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.

also read:ഇന്ന് കൊട്ടിക്കലാശം, പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്, കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയം മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനമുണ്ട്.

ബുധനാഴ്ച വൈകീട്ട് 6 മണി മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. കൂടാതെ എല്ലാവാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.

Exit mobile version