ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, രണ്ടുമരണം, ബൈക്ക് കത്തിനശിച്ചു

കോഴിക്കോട്: ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലാണ് സംഭവം.

അപകടത്തിന് പിന്നാലെ ബൈക്ക് കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ 4.30നാണ് അപകടം സംഭവിച്ചത്്. അതേസമയം അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

also read:അപ്പന്റെ പിന്തുണയില്ല; ആർക്കും പരിചയമില്ല, അനിൽ ആന്റണിയെ പത്തനംതിട്ടയിൽ പരിചയപ്പെടുത്തേണ്ടി വരും; ബിജെപി പെരുമാറിയത് മാന്യമായി; നീരസം വ്യക്തമാക്കി പിസി ജോർജ്

ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സംശയം. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തിയ ശേഷം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അപകട സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version