മൂന്നാറിനെ വിറപ്പിച്ച് പടയപ്പ, ബസിന് നേരെ പാഞ്ഞടുത്ത് ചില്ലുകള്‍ തകര്‍ത്തു, ജനവാസ മേഖലയില്‍ തുടരുന്നു

തൊടുപുഴ: മൂന്നാറിനെ വിറപ്പിച്ച് വീണ്ടും ജനവാസമേഖലയിലിറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയിലിറങ്ങിയ പടയപ്പ തമിഴ്നാട് ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത് ചില്ലുകള്‍ തകര്‍ത്തു.

പടയപ്പയുടെ പരാക്രമം കണ്ട് യാത്രക്കാരെല്ലാം പരിഭ്രാന്തരായി. രാജമല എട്ടാം മൈലില്‍ വെച്ച് മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിയിലേക്ക് വന്ന തമിഴ്നാട് ആര്‍ടിസി ബസിന് നേരെയായിരുന്നു പടയപ്പയുടെ ആക്രമണം.

also read:പ്ലസ് വണ്‍ പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം, മൂല്യനിര്‍ണയം ഏപ്രില്‍ ഒന്ന് മുതല്‍

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആന റോഡില്‍ നിലയുറപ്പിച്ചതോടെ ഒരുമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. സംഭവം അറിഞ്ഞ് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.

ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് പടയപ്പ വാഹനങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്നത്. നിലവില്‍ ആന ജനവാസ മേഖലയില്‍ തുടരുകയാണ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version