പ്ലസ് വണ്‍ പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം, മൂല്യനിര്‍ണയം ഏപ്രില്‍ ഒന്ന് മുതല്‍

SSLC|BIGNEWLSIVE

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നുമുതല്‍. 2017 പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ന് രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. മാര്‍ച്ച് ഒന്നുമുതല്‍ 26 വരെ ഒന്‍പതു ദിവസങ്ങളിലായാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. 4,14,159 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷം പരീക്ഷ എഴുതും.

also read:റോഡില്‍ വാക്കുതര്‍ക്കം, കാറിലെത്തിയ സംഘത്തിന്റെ ക്രൂരമര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്, കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിച്ചെന്ന് കുടുംബം

4,41,213 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷം പരീക്ഷയും എഴുതും. ഗള്‍ഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

പരീക്ഷയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതലാകും മൂല്യനിര്‍ണയം ആരംഭിക്കുക.

also read:തിരുവനന്തപുരത്ത് വീണ്ടും ശശി തരൂര്‍, സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി യുഡിഎഫ്

52 സിംഗിള്‍ വാല്വേഷന്‍ ക്യാമ്പും 25 ഡബിള്‍ വാല്വേഷന്‍ ക്യാമ്പും ഉള്‍പ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിര്‍ണയ ക്യാമ്പുകളാണ് സജ്ജമാക്കിയത്.

Exit mobile version