വിയര്‍ത്തൊലിച്ച് കേരളം, നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

kerala| bignewslive

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ചൂട് കൂടിവരാന്‍ സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

പാലക്കാടാണ് ചൂട് കൂടുതല്‍, താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആണ്.

also read:സംഘര്‍ഷം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ലഹരി മാഫിയയുടെ ആക്രമണം, നാലുപേര്‍ അറസ്റ്റില്‍

കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസ് താപനില കൂടുതല്‍ ഉയരാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Exit mobile version