സംഘര്‍ഷം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ലഹരി മാഫിയയുടെ ആക്രമണം, നാലുപേര്‍ അറസ്റ്റില്‍

കൊല്ലം: പോലീസ് സംഘത്തിന് നേരെയുണ്ടായ ലഹരി മാഫിയയുടെ ആക്രമണത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. പൂജപ്പുര ക്ഷേത്രത്തിന് സമീപം കൂനംവിള ജംക്ഷനിലായിരുന്നു ആക്രമണം.

നാലംഗ സംഘം ഏറ്റുമുട്ടുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു പോലീസിന് നേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകിട്ട് ഏഴോടെയോണ് സംഭവം.

also read:മോദിക്കൊപ്പം ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുത്തു, പിന്നാലെ സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി ലോക്‌സഭാംഗം

പ്രതികളെ പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പേരിനാട് മംഗലഴികത്ത് വീട്ടില്‍ അഭിലാഷ് (31), കുഴിയം ലക്ഷ്മി വിലാസത്തില്‍ ചന്തു നായര്‍ (23), സനേഷ്, അനൂപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തു.

മറ്റൊരു പ്രതി കടന്നുകളഞ്ഞു. പരിക്കേറ്റ പോലീസുദ്യോഗസ്ഥരെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടറ എസ്‌ഐ എസ്.സുജിത്, എഎസ്‌ഐ എന്‍.സുധീന്ദ്ര ബാബു, സിപിഒമാരായ ജോര്‍ജ് ജയിംസ്, എ.സുനില്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

Exit mobile version