കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യുവാവിന്റെ യാത്ര; കൈയ്യോടെ പിടികൂടി അമ്പലപ്പുഴ പോലീസ്; പിടിച്ചെടുത്തത് 1.2 കിലോ കഞ്ചാവ്

അമ്പലപ്പുഴ: 1.2 കിലോ കഞ്ചാവുമായികെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ യാത്രചെയ്ത യുവാവ് പിടിയിൽ. പുറക്കാട് ഒറ്റപ്പന സ്വദേശിയാണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്.

ഇയാൾ പ്ലാസ്റ്റിക്ക് കവറിലും പേപ്പറിൽ പൊതിഞ്ഞുമാണ് 1.200 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ചിരുന്നത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ALSO READ- പനമ്പള്ളി നഗറിൽ കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലെറിഞ്ഞ കേസ്: അമ്മയുടെ ആൺസുഹൃത്ത് ഒളിവിൽ തന്നെ; ഇരുട്ടിൽ തപ്പി പോലീസ്

തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്കുള്ള സൂപ്പർഫാസ്റ്റ് ബസിൽ കൊല്ലത്ത് നിന്നാണ് പ്രതി കയറിയത്. രഹസ്യവിവരം ലഭിച്ച പോലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോഴാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.

Exit mobile version