പനമ്പള്ളി നഗറിൽ കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലെറിഞ്ഞ കേസ്: അമ്മയുടെ ആൺസുഹൃത്ത് ഒളിവിൽ തന്നെ; ഇരുട്ടിൽ തപ്പി പോലീസ്

കൊച്ചി: പിറന്നയുടനെ തന്നെ മർദ്ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം ഫ്‌ളാറ്റിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞ കേസിൽ തുമ്പില്ലാതെ പോലീസ്. പോലീസ് കസ്റ്റഡിയിലുള്ള കുട്ടിയുടെ അമ്മയുടെ കാമുകനെ പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.

കൊലപാതകം ചെയ്ത യുവതി പീഡനത്തിന് ഇരയായാണ് കുഞ്ഞിനെ ഗർഭം ധരിച്ചതെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞ് ജനിക്കുന്നതിന് മുൻപ് തന്നെ ഇരുവരും ബന്ധം അവസാനിപ്പിച്ചിരുന്നു.

നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പിതാവായ യുവതിയുടെ മുൻകാമുകൻ കൂടിയായ തൃശൂർ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് പോലീസ് വിശദീകരണം.

ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. റഫീക്കിനായി അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. റഫീഖിന് എതിരെ മെയ് 16നാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.

ALSO READ- ഗൂഗിൾ മാപ്പ് നോക്കി കാറിൽ യാത്ര ചെയ്ത സംഘം തോട്ടിൽ വീണു; രക്ഷകരായി കോട്ടയത്തെ നാട്ടുകാർ

തൃശ്ശൂർ സ്വദേശിയായ റഫീഖ് വിവാഹം വാഗ്ദാനം നൽകി കമ്പളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. താൻ ഗർഭിണിയാണ് എന്ന് അറിയിച്ചപ്പോൾ റഫീഖ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെന്നും യുവതി മൊഴി നൽകി. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു പീഡനം അതിനാൽ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹിൽ പാലസ് പോലീസിന് കൈമാറിയിരുന്നു.

Exit mobile version