തിരുവല്ലയില്‍ നിന്നും കാണാതായ ഒമ്പതാംക്ലാസ്സുകാരി തിരിച്ചെത്തി, സ്‌റ്റേഷനില്‍ എത്തിച്ച് മുങ്ങാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് മുങ്ങാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തൃശൂര്‍ സ്വദേശി അഖിലാണ് പിടിയിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.

കാണാതായ തിരുവല്ല മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കാവുഭാവം സ്വദേശിനി പാര്‍വതി യുവാവിനൊപ്പം തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെയും പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു.

also read:ഇന്ന് ആറ്റുകാല്‍ പൊങ്കാല, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി, വ്രതം നോറ്റ് പൊങ്കാലയിടാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍

ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി സ്റ്റേഷനില്‍ ഹാജരായത്. വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. സ്‌കൂളില്‍ പോയ പെണ്‍കുട്ടി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതായതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.

തുടര്‍ വീട്ടുകാരുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബസ് സ്റ്റാന്‍ഡില്‍ രണ്ട് യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടി സംസാരിക്കുന്നതും അവര്‍ക്കൊപ്പം പെണ്‍കുട്ടി ബസില്‍ കയറി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിരുന്നു.

Exit mobile version