വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യം, യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ്, പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിയെ യുവാവ് നടുറോഡിലിട്ട് കുത്തിക്കൊന്നു. കര്‍ണാടകയിലാണ് നടുക്കുന്ന സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഫരീദ ഖാത്തൂണ്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ബംഗളൂരുവിലെ ജയനഗര്‍ സ്വദേശിയായ ഗിരീഷ് അറസ്റ്റിലായി. 35 കാരനായ ക്യാബ് ഡ്രൈവറായ ഇയാള്‍ നിരവധി തവണയാണ് യുവതിയെ കത്തി കൊണ്ട് കുത്തിയത്. കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

also read;3 വയസുകാരനെ മടിയില്‍ ഇരുത്തി ഡ്രൈവ് ചെയ്തു, എഐ ക്യാമറയില്‍ കുടുങ്ങി, മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ബെംഗളൂരുവിലെ ശാലിനി ഗ്രൗണ്ട് പരിസരത്തുവെച്ച് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഫരീദയും ഗിരീഷും സൗഹൃദത്തിലായിരുന്നു. യുവതി മാര്‍ച്ച് 26 നാണ് തന്റെ പെണ്‍മക്കളോടൊപ്പം പശ്ചിമ ബംഗാളില്‍ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഒന്നാം തിയ്യതി ഇരുവരും ഗിരീഷിന്റെ ജന്മദിനവും ആഘോഷിച്ചു.

ബെംഗളൂരുവിലെ ശാലിനി ഗ്രൗണ്ടില്‍ വെച്ച് ഗിരീഷ് ഫരീദയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും യുവതി നിരസിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ ഗിരീഷ് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവാവ് തന്നെയാണ് വിവരം പോലീസ് സ്‌റ്റേഷനിലെത്തി അറിയിച്ചത്.

also read;യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു;ഇടതുമുന്നണിക്ക് ഇതുവരെ ഒരുപിന്തുണയും നൽകിയിട്ടില്ല; മുസ്ലിം ലീഗ് രാഷ്ട്രീ ബദലല്ലെന്നും എസ്ഡിപിഐ

സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. യുവതിയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റ മുറിവുകളുണ്ട്.

Exit mobile version