3 വയസുകാരനെ മടിയില്‍ ഇരുത്തി ഡ്രൈവ് ചെയ്തു, എഐ ക്യാമറയില്‍ കുടുങ്ങി, മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

കോഴിക്കോട്: കോഴിക്കോട് മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

മൂന്ന് മാസത്തേക്കാണ് ആര്‍ടിഒയുടെ നടപടി. തിരക്കേറിയ റോഡിലായിരുന്നു കഴിഞ്ഞ മാസം പത്തിന് അപകടകരമായ ഡ്രൈവിംഗ്. എഐ കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉടമയോട് വിശദീകരണം തേടിയതിനുശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്

Exit mobile version