ഇന്ന് ആറ്റുകാല്‍ പൊങ്കാല, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി, വ്രതം നോറ്റ് പൊങ്കാലയിടാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍

തിരുവനന്തപുരം: ഇന്ന് ആറ്റുകാല്‍ പൊങ്കാല. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിനായി തലസ്ഥാന നഗരി നേരത്തെ തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തായിക്കിയിരുന്നു. വ്രതം നോറ്റ് പൊങ്കാലയിടാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഇതിനോടകം തലസ്ഥാനത്തെത്തിക്കഴിഞ്ഞു.

പൊങ്കാല ചടങ്ങുകള്‍ ഇന്ന് രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം ആരംഭിക്കും. സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലേക്കും അഗ്‌നി പകര്‍ന്നതിന് ശേഷമാണ് ഭക്തര്‍ ഒരുക്കിയ അടുപ്പുകളില്‍ തീകത്തിക്കുക.

also read:എട്ട് മണിക്ക് ശേഷം വരുന്നവരെ പങ്കെടുപ്പിക്കില്ല, ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഇതിനുള്ള വിളംബരമാകും. പണ്ടാര അടുപ്പില്‍ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക.ഉച്ചപൂജക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും.

നിവേദ്യത്തിനായി 300 ശാന്തിക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും.

Exit mobile version