എട്ട് മണിക്ക് ശേഷം വരുന്നവരെ പങ്കെടുപ്പിക്കില്ല, ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കാസര്‍ഗോഡ്: മോട്ടോര്‍ ഡ്രെവിംഗ് ടെസ്റ്റിന് ഹാജരാകുന്നവര്‍ രാവിലെ ഏഴിന് ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. സൂര്യാതപം കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

എട്ട് മണിക്ക് ശേഷം ഹാജരാകുന്നവരെ യാതൊരു കാരണവശാലും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ല. കൂടാതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വാഹന പരിശോധനകള്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

also read:കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം, 12 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ വേനല്‍ കടുത്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

Exit mobile version