കൊടും ചൂടില്‍ വെന്തുരുകി കേരളം, ഇന്നും താപനില ഉയരാന്‍ സാധ്യത, 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

kerala summer|bignewslive

തിരുവനന്തപുരം: കേരളത്തില്‍ ചൂട് വര്‍ധിച്ചുവരികയാണ്. ഇന്നും താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ വകുപ്പ് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഈ ജില്ലകളില്‍ ഇന്ന് സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡ്രിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്നാണ് മുന്നറിയിപ്പ്.

39 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനിലയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയാവും.

also read:ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുന്നില്‍ച്ചാടി മ്ലാവ്, നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൂടാതെ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈര്‍പ്പമുള്ള വായുവും ഉയര്‍ന്ന താപനിലയും കാരണം ഈ ജില്ലകളില്‍, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version